ന്യൂഡല്‍ഹി: ചരിത്രപരമായ ബോഡോ കരാര്‍ യാഥാർഥ്യമാകുന്നു. കരാർ വിജയകരമായി ഒപ്പുവെച്ചതിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസം സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ സംസ്ഥാനം ഒരുങ്ങിയതായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി എല്ലാ വിധ തയ്യാറെടുപ്പുകളും സുരക്ഷാ ക്രമീകരണങ്ങളും അവലോകനം ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അസമിലെയും മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും അതിവേഗ വളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാഴ്‌പ്പോഴും പ്രാധാന്യം നല്‍കുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ചയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും മാതൃകാപരമായ സംരംഭങ്ങള്‍ നടത്തുന്നത്. ഈ ബോഡോ കരാറും അതിലൊന്നാണെന്ന് സോനോവാള്‍ പറഞ്ഞു.
ALSO READ: പൗരത്വ ഭേദഗതി: സിപിഐ നേതാവ് കനയ്യ കുമാറിന്‍റെ വാഹന വ്യൂഹത്തിന് നേരെ വീണ്ടും ആക്രമണം
അതേസമയം ബോഡോ കരാര്‍ വിജയകരമായി ഒപ്പുവെച്ചതിന്റെ അടയാളമായിരിക്കും തന്റെ അസം സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. സമാധാനവും പുരോഗതിയും ഉള്ള ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്നത്തിനാണ് അവസാനമായിരിക്കുന്നതെന്നും മോദി പറഞ്ഞു. ഈ കരാറില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സോനോവാള്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Post Your Comments