UAELatest NewsNewsGulf

യുഎഇയിൽ വൻ കഞ്ചാവ് വേട്ട

അബുദാബി : യുഎഇയിൽ വൻ കഞ്ചാവ് വേട്ട. 2 ബാഗുകളിലെ രഹസ്യ അറകളിൽ ഒളിപ്പിച്ചു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവ് ആണ്‌ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞ നിലയിൽ ഓരോ ബാഗിലും 10 പാക്കറ്റുകൾ വീതമാണുണ്ടായിരുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി വൻതോതിൽ ലഹരി മരുന്ന് അബുദാബി പൊലീസ് പിടിച്ചെടുത്തിരുന്നു. ജനുവരി 4നു 12 ലക്ഷം ദിർഹം വിലവരുന്ന 1.5 ടൺ നിരോധിത മരുന്നുകളും 2019 നവംബറിൽ ട്രക്കിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 450 കിലോ ലഹരിമരുന്നും ജൂണിൽ 423 കിലോ ഹെറോയിനും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button