സനാ: അറേബ്യന്‍ ഉപദ്വീപിലെ അല്‍ ക്വയ്ദ(എക്യൂഎപി) നേതാവ് അല്‍ റെയ്മിയെ ആക്രമണത്തില്‍ വധിച്ചെന്നു യുഎസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.യെമനില്‍ നടത്തിയ ആക്രമണത്തിലാണ് റെയ്മിയെ വധിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
2015-മുതല്‍ യെമനില്‍ അല്‍ ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കിയിരുന്നയാളാണു അല്‍ റെയ്മി. 2000 മുതല്‍ നടന്ന പല ആക്രമണങ്ങളുടെയും സൂത്രധാരനായിരുന്നു റെയ്മി.
Post Your Comments