Latest NewsKeralaNews

സംസ്ഥാന ബജറ്റ് ഇന്ന്; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ധനമന്ത്രി പിശുക്കു കാട്ടുമോ? ഇന്നറിയാം

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ധനമന്ത്രി പിശുക്കു കാട്ടുമോ എന്നത് സംശയകരമാണ്. ബജറ്റ് ഇന്ന് 9നു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. തൊഴിൽ സബ്സിഡി പ്രഖ്യാപനവും ക്ഷേമ പെൻഷനിൽ 100 രൂപ വർധനയും പ്രതീക്ഷിക്കാം. 2018-19ൽ കേരളത്തിന്റെ വളർച്ച 7.5 %. 5 ലക്ഷത്തോളം അനർഹരെ ഒഴിവാക്കിയതു വഴി ലാഭിക്കുന്ന പണം കൊണ്ട് ക്ഷേമ പെൻഷൻ തുക 100 രൂപ വർധിപ്പിക്കും. 20,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിക്കു കീഴിൽ അടുത്ത സാമ്പത്തിക വർഷം പൂർത്തിയാക്കും.

എഴുത്തുകാരുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും വാക്കുകൾ മുൻപ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയ മന്ത്രി, പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ഇക്കുറി ഭരണഘടനയുടെ ഭാഗങ്ങൾ ഉദ്ധരിച്ചേക്കും. ബജറ്റ് പ്രസംഗത്തിന്റെ കവർ പേജായി ഗാന്ധിജി വെടിയേറ്റു കിടക്കുന്ന ചിത്രമാണു തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് അറിയുന്നത്.

കടലാസു രഹിത നിയമസഭാ പദ്ധതിയുടെ (ഇ-സഭ) ഭാഗമായി ബജറ്റ് വായനയ്ക്കായി മന്ത്രിക്കു മുന്നിലെ ഡിജിറ്റൽ സ്ക്രീനിലും പ്രസംഗം തെളിയുമെങ്കിലും അദ്ദേഹം കടലാസിൽ നോക്കി വായിക്കുമെന്നാണു സൂചന.

ALSO READ: നോർക്ക റൂട്ട്‌സ് മുഖേന യു എ ഇ യിൽ അവസരം: ശമ്പളം ഏകദേശം 1,16,000 രൂപ മുതൽ 1,35,000 രൂപ വരെ

പലിശയുൾപ്പെടെ സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കേണ്ട വായ്പ 2018-’19 ൽ 2.35 ലക്ഷം കോടിയായി ഉയർന്നു. ആഭ്യന്തര കടം, കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കുന്ന വായ്പകൾ, മുൻകൂർ തുകകൾ, ചെറുകിട സമ്പാദ്യ പദ്ധതികൾ, പ്രോവിഡന്റ് ഫണ്ട് നിക്ഷേപം തുടങ്ങിയവയാണു സംസ്ഥാനത്തിന്റെ പ്രധാന കടം. മൊത്തം റവന്യു ചെലവിന്റെ 71.81 ശതമാനവും പെൻഷൻ, ശമ്പളം, പലിശ തിരിച്ചടവ്, സബ്സിഡികൾ, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം എന്നിവയ്ക്കാണു ചെലവിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button