ആലത്തൂര്‍: യുവതി ആത്മഹത്യ ചെയ്ത സംഭവം, തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആലത്തൂര്‍ ബാങ്ക് റോഡ് പരുവയ്ക്കല്‍ വീട്ടില്‍ ഫയാസിന്റെ ഭാര്യ ജാസ്മിന്‍ (26) ആണ് ബുധനാഴ്ച രാവിലെ 11 മണയോടെ വീട്ടില്‍ തൂങ്ങിമരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ സഹോദരന്‍ റിയാസാണ് പൊലീസിന് പരാതി നല്‍കിയത്.
മരണത്തിന് തൊട്ടുമമ്പ്് ജാസ്മിന്‍ മര്‍ദനത്തിനിരയായതായി റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന ഭര്‍ത്താവ് ഫയാസിനെ (34) വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ ശാരീരിക, മാനസിക പീഡനം മൂലമാണ് ജാസ്മിന്‍ ആത്മഹത്യ ചെയ്തതെന്നാണ് കേസ്.ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ജാസ്മിന്റെ മൃതദേഹം ഫയാസും ബന്ധുക്കളും ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നത്. ബാങ്ക് റോഡിലെ വീട്ടില്‍ മേല്‍ക്കൂരയിലെ ശീലാന്തിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്.
ജാസ്മിന്റെയും ഫയാസിന്റെയും മൂത്ത മകള്‍ നിഫ ഫാത്തിമയുടെ ആറാം ജന്മദിനത്തിലായിരുന്നു സംഭവം. ജാസ്മിന്റെ മരണശേഷം ഇളയ കുട്ടി അജാസിന് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതില്‍ അസ്വാഭാവികതയില്ലെന്ന് പോലീസ് അറിയിച്ചു. കുട്ടിക്ക് ഇടക്കിടെ ഇങ്ങനെയുണ്ടാകാറുള്ളതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഏഴു വര്‍ഷം മുമ്പാണ് ഫയാസിന്റെയും ജാസ്മിന്റെയും വിവാഹം കഴിഞ്ഞത്. കഴിഞ്ഞ കുറച്ച് വര്‍ഷമായി സഹോദരിയെ ഫയാസ് ഉപദ്രവിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ജന്മദിനം ആഘോഷിക്കുന്നതിനെ ചൊല്ലി രാവിലെ ഇവര്‍ വഴക്കിട്ടതായി പൊലീസ് പറഞ്ഞു. ശേഷമാണ് ജാസ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തരൂര്‍ പള്ളി തെക്കുമുറി കോട്ടയില്‍ പരേതനായ ഷാജിയുടെ മകളാണ് ജാസ്മിന്‍. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം തരൂര്‍ പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുവന്നു. ആലത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Post Your Comments