Latest NewsNewsIndiaInternational

ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ കുത്തക അവസാനിപ്പിക്കാന്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ പുതിയ തന്ത്രം ഇങ്ങനെ

ആന്‍ഡ്രോയിഡ് ആപ്പ് വിതരണ രംഗത്ത് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ കുത്തക അവസാനിപ്പിക്കാന്‍ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ പുതിയ തന്ത്രം ഇങ്ങനെ. ഇതിനായി മുന്‍നിര ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റുകള്‍ എല്ലം കൂടിച്ചേര്‍ന്ന് പണികൊടുക്കാനാണ് തീരുമാനം. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഗൂഗിളിന്റെ പ്രധാന ഉപയോക്താക്കളായ ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റുകളാണ് ഇത്തരം ഒരു നീക്കവുമായി രംഗത്തെത്തിയിട്ടുള്ളത്.

ചൈനീസ് കമ്പനികളായ ഷാവോമി, വാവേ ടെക്നോളജീസ്, ഓപ്പോ, വിവോ എന്നീ കമ്പനികള്‍ ചേര്‍ന്ന് ചൈനക്ക് പുറത്തുള്ള ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്ലിക്കേഷനുകള്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കുന്ന പ്രത്യേകം ആപ്പ് സ്റ്റോര്‍ പ്ലാറ്റ് ഫോം നിര്‍മിക്കാനാണ് നീക്കം.അമേരിക്കന്‍ കമ്പനികള്‍ ആരും വാവേയുമായി ഇടപാടുകള്‍ നടത്തരുതെന്ന ഭരണകൂടത്തിന്റെ ഉത്തരവ് പാലിക്കപ്പെട്ടതോടെ ലോകത്തെ രണ്ടാമത്തെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായിരുന്ന വാവേയ്ക്ക് ഗൂഗിള്‍ പ്ലേ സേവനങ്ങള്‍ നഷ്ടമായി. ഇതോടെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉള്‍പ്പടെയുള്ള ഗൂഗിള്‍ ആപ്പുകള്‍ വാവേ ഫോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നു. ഇതോടെ വന്‍ തിരിച്ചടിയായിരുന്നു വവോയ്ക്ക്.

എന്നാല്‍ സ്വന്തം ആപ്പ് സ്റ്റോര്‍ അവതരിപ്പിച്ചാണ് വാവേ ഈ പ്രതിസന്ധി മറികടന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ കുത്തകയാണ് ഇത്തരം ഒരു അവസ്ഥയിലേക്കെത്തിച്ചതിനാലാണ് പുതിയ തന്ത്രം പയറ്റാന്‍ ചൈനീസ് കമ്പനികള്‍ ഒന്നിക്കുന്നത്. ഷാവോമി, വാവേ, ഓപ്പോ, വിവോ എന്നിവര്‍ ചേര്‍ന്ന് ഗ്ലോബല്‍ ഡെവലപ്പര്‍ സര്‍വീസ് അലയന്‍സ് (ജിഡിഎസ്എ ) രൂപീകരിച്ചു. ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ഗെയിം, മ്യൂസിക്, മൂവീസ് ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകള്‍ വിദേശ വിപണികളിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓഎസ് ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ സ്വന്തമായി വികസിപ്പിച്ച ഹാര്‍മണി ഓഎസ് ഫോണുകളില്‍ ഉപയോഗിക്കാന്‍ വാവേ തീരുമാനിച്ചിട്ടുണ്ട്. പല ചൈനീസ് കമ്പനികളും ഈ ഓഎസ് സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button