അഞ്ചല്‍ : കൊല്ലം അഞ്ചലില്‍ അന്യസംസ്ഥാന തെഴിലാളിയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കുന്നതായിരുന്നു.കൂടാതെ ഇയാള്‍ കഴുത്തറത്ത് കൊന്നശേഷം സാമൂഹികമാധ്യമ ആപ്ലിക്കേഷനായ ലൈക്കിയില്‍ വീഡിയോ ഇട്ട് കൊലപാതകം ആസ്വദിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
19കാരനായ അസം സ്വദേശി അബ്ദുല്‍ അലിയാണ് സുഹൃത്തും ബന്ധുവുമായ ജലാലുദീ(26)നെ കഴുത്തറത്തു കൊന്നശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഹിന്ദി പാട്ടും സംഭാഷണവും ചേര്‍ത്ത് സാമൂഹികമാധ്യമത്തില്‍ വീഡിയോ പോസ്റ്റ്‌ചെയ്ത് ആസ്വദിച്ചത്. കൊല്ലപ്പെട്ട ജലാലുദീന്റെ ഫോണില്‍നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പോലീസ് റൂമിലെത്തുമ്പോഴും അബ്ദുല്‍ അലി ഫോണില്‍ വീഡിയോ ദ്യശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.കെലയ്ക്ക്‌ശേഷം ഇയാളും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഇത്രയും ക്രൂരമായ കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണ് പോലീസ്. അബ്ദുല്‍ അലി അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.ഇയാള്‍ കഴുത്തറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാല്‍ സംസാരിക്കാന്‍ കഴിയില്ല.ഇരുവരും അഞ്ചലിലെ ഇറച്ചിക്കോഴിക്കടയിലെ തൊഴിലാളികളാണ്. മരിച്ച ജലാലുദീന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് അയച്ചു.
Post Your Comments