CinemaLatest NewsIndiaNews

ഒരാൾ എനിക്ക് സഹോദരനെപ്പോലെയാണ്; ‘മറ്റേ ആൾ ആരാണ്?’ നടി ഷക്കീലയ്ക്ക് എതിരെ ആരാധകര്‍

ചെന്നൈ: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അർജുൻ ആരാണെന്നും, അദ്ദേഹത്തെ അറിയില്ലെന്നും പറഞ്ഞ നടി ഷക്കീലയ്ക്ക് എതിരെ ആരാധകര്‍ രംഗത്ത്. അല്ലു അര്‍ജുനെ അറിയില്ലെന്ന് ഷക്കീല പറയുകയായിരുന്നു. ഒരു അഭിമുഖത്തിനിടെയുള്ള ചോദ്യത്തിനാണ് താരം അല്ലുവിനെ അറിയില്ലെന്ന് പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ വൈറലായതോടെ നിരവധി ആരാധകര്‍ ഷക്കീലയെ വിമര്‍ശിച്ച്‌ രംഗത്തെത്തി.

മഹേഷ് ബാബു സഹോദരനെപ്പോലെയാണെന്നും, ജൂനിയര്‍ എന്‍ടിആര്‍ നല്ല ഡാന്‍സറാണെന്നും പറഞ്ഞ ഷക്കീല, അല്ലു അര്‍ജുനെ തനിക്ക് അറിയില്ലെന്ന് പറയുകയായിരുന്നു. നടന്‍ മഹേഷ് ബാബു,​ അല്ലു അര്‍ജുന്‍,​ ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെക്കുറിച്ചായിരുന്നു ചോദ്യം.

ALSO READ: സിനിമയിൽ അവസരം വേണോ? ‘കിടക്ക പങ്കിടണം’ ചിലർ പറയുന്നു; ചലച്ചിത്ര മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട്

ഇത്രയും വലിയൊരു നടനെ അറിയില്ലെന്ന് പറഞ്ഞത് ജാഡ കൊണ്ടാണ് എന്നൊക്കെയാണ് അല്ലു ആരാധകര്‍ വിമര്‍ശിച്ചിരിക്കുന്നത്. അതേസമയം ഷക്കീലയെ പിന്തുണച്ച്‌ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നടിക്ക് തെലുങ്ക് സിനിമയെക്കുറിച്ച്‌ വേണ്ടത്ര അറിവില്ലാത്തത് കൊണ്ടാകാം അങ്ങനെ പറഞ്ഞിരിക്കുകയെന്നാണ് അവരുടെ പക്ഷം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button