UAELatest NewsNewsGulf

യു.എ.ഇ യിൽ തൊഴിലവസരം, ശമ്പളം ഏകദേശം 1,16,000 രൂപ മുതല്‍ 1,35,000 രൂപ വരെ

യു.എ.ഇ യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്നീഷ്യന്മാരെ തെരഞ്ഞെടുക്കും. ന്യൂറോ ടെക്നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 6000-7000 ദിര്‍ഹം വരെ (ഏകദേശം 1,16,000 രൂപ മുതല്‍ 1,35,000 രൂപ വരെ) ലഭിക്കും.

Also read : നോര്‍ക്ക റൂട്ട്സും കുവൈറ്റ് നാഷണല്‍ ഗാര്‍ഡും കൈകോര്‍ക്കുന്നു

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ norkauae19@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ www.norkaroots.org ലും. ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 2020 ഫെബ്രുവരി 18.

shortlink

Related Articles

Post Your Comments

Related Articles


Back to top button