Latest NewsKeralaIndia

“കേരളത്തിലെ സിനിമാപ്രവര്‍ത്തകരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയാൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്” : സന്ദീപ് വാര്യർ

ബിഗില്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തമിഴ് നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

കൊച്ചി: കേരളത്തിലെ സിനിമാപ്രവര്‍ത്തകരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയാലുള്ള അവസ്ഥ വ്യക്തമാക്കി ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബിഗില്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തമിഴ് നടന്‍ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.

അന്‍പുവും വിജയിയും തമ്മിൽ അനധികൃത ഇടപാടുകള്‍ നടന്നതായുള്ള രേഖകകള്‍ വിജയിയുടെ വസതിയിൽ നിന്ന് ലഭിച്ചതായി ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍

മലയാള സിനിമയിലെ ചില താരങ്ങളോട് ആദായ നികുതി വകുപ്പ് റെയ്ഡു പരാമര്‍ശവുമായി ബന്ധപ്പെട്ട് സന്ദീപ് വാര്യര്‍ നേരത്തെയും ഫെയ്‌സ്ബുക്കില്‍ ഏറ്റുമുട്ടിയിരുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം ടാക്സ് റെയ്ഡ് വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര് . ഐടി ഉദ്യോഗസ്ഥർ പേടിച്ച് കണ്ടം വഴി ഓടിക്കോളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button