തിരുവനന്തപുരം : സംസ്ഥാനത്തെ സെന്‍സസ് വിഷയത്തില്‍ നിയമസഭയില്‍ വാഗ്വാദം. സെന്‍സസ് വിഷയത്തില്‍ പിണറായി സര്‍ക്കാരിന്റെ വാദങ്ങള്‍ വെറും തള്ള് മാത്രമാണെന്നും മുസ്ലീങ്ങളെ കെട്ടിപ്പിടിച്ചാല്‍ പ്രശ്നം തീരില്ലെന്നും കെ.എം.ഷാജി എം.എല്‍.എ നിയമസഭയില്‍ പറഞ്ഞു. തുടര്‍ന്ന് ഈ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു
സെന്‍സസില്‍ അപാതകയില്ലെന്നും നടപടികള്‍ നിര്‍ത്തിവെക്കാനാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. സെന്‍സസിന് ദേശീയ പൗരത്വ രജിസ്റ്ററുമായി (എന്‍പിആര്‍) ബന്ധമില്ല. സെന്‍സസ് നടപ്പാക്കുന്നതില്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും, നിയമസഭയില്‍ കെ എം ഷാജിയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ മുഖ്യമന്ത്രി പറഞ്ഞു.
സെന്‍സസും പൗരത്വ രജിസ്റ്ററും രണ്ടും രണ്ടാണ്. അതില്‍ ആശയക്കുഴപ്പം വേണ്ട. സെന്‍സസ് നടത്തില്ല എന്ന നിലപാട് ശരിയല്ല. സംസ്ഥാനത്ത് സെന്‍സസില്‍ നിന്ന് എന്‍പിആര്‍ ബന്ധമുള്ള എല്ലാ ചോദ്യങ്ങളും ഒഴിവാക്കും. സര്‍ക്കാര്‍ ചെയ്യുന്നത് എന്താണെന്ന് ജനങ്ങള്‍ക്ക് അറിയാം. പ്രതിപക്ഷം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Post Your Comments