മുംബൈ : പ്ലേ ഓഫ് നിലനിർത്താനുള്ള പോരാട്ടത്തിന് മുംബൈ സിറ്റി ഇന്നിറങ്ങും. ജംഷെഡ്പൂർ എഫ് സിയാണ് എതിരാളി. വൈകിട്ട് 07:30തിന് മുംബൈ ഫുട്ബോൾ അരീന സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.
.@MumbaiCityFC are gearing up for another crunch home match against @JamshedpurFC.
?️ Here’s our preview of #MCFCJFC ?#HeroISL #LetsFootballhttps://t.co/Aw4AEHY4EK
— Indian Super League (@IndSuperLeague) February 6, 2020
പിന്നിലായിരുന്നു മുംബൈ മികച്ച പ്രകടനത്തിലൂടെയാണ് മുന്നിലെത്തിയത്. 15മത്സരങ്ങളിൽ 23പോയിന്റുമായി നാലാം സ്ഥാനത്തുള്ള മുംബൈ ഈ സ്ഥാനം നില നിർത്തുവാനുള്ള പ്രകടനം ഇന്ന് പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം. 14 മത്സരങ്ങളിൽ 16പോയിന്റുമായി 7ആം സ്ഥാനത്തുള്ള ജംഷെഡ്പൂരിന്റെ പ്ലേ ഓഫ് സാധ്യതകൾ വിദൂരമാണ്. ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാലും മുന്നിലെത്തുക പ്രയാസം.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ എഫ് സി ഗോവ ഹൈദരബാദ് എഫ് സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഹ്യൂഗോ ബോമസ്(19,50), ഫെറാൻ കോറോമിനാസ്(68,87) എന്നിവരുടെ കാലുകളിൽ നിന്ന് പിറന്ന ഗോളുകളാണ് ഗോവയെ ജയത്തിലെത്തിച്ചത്. മർസിലിനോയാണ്(64) ഹൈദരാബാദിന്റെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ 16 മത്സരങ്ങളിൽ 33പോയിന്റുമായി നഷ്ടപെട്ട ഒന്നാം സ്ഥാനം എടികെയിൽ നിന്നും ഗോവ തിരിച്ചു പിടിച്ചു. തോൽവികൾ തുടർക്കഥയായ ഹൈദരാബാദ് 16 മത്സരങ്ങളിൽ 6പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.
Post Your Comments