മുംബൈ : ഇഞ്ചുറി ടൈമിൽ ജംഷെഡ്പൂരിനെ വീഴ്ത്തി വിജയത്തിലേക്ക് പിടിച്ച് കയറി മുംബൈ സിറ്റി എഫ് സി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ജയം. ആദ്യ പകുതിയിലെ ഏഴാം മിനിറ്റിൽ നോയ് അക്കോസ്റ്റയുടെ പെനാൽറ്റിയിലൂടെ ജംഷെഡ്പൂർ മുന്നിലെത്തിയെങ്കിലും തുടർന്ന് മുന്നിലെത്താൻ സാധിച്ചില്ല.
.@bidya_official's first-ever #HeroISL goal gives @MumbaiCityFC the 3⃣ points and puts @JamshedpurFC out of top-four contention!#MCFCJFC #HeroISL #LetsFootball pic.twitter.com/5vOlTBBmcQ
— Indian Super League (@IndSuperLeague) February 6, 2020
That's the first time @MumbaiCityFC have won a match despite being behind at half-time!#MCFCJFC #HeroISL #LetsFootball pic.twitter.com/l0T8soWbvp
— Indian Super League (@IndSuperLeague) February 6, 2020
രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ മത്സരം മുംബൈയ്ക്ക് ഒപ്പം നിന്നു. 6ആം മിനിറ്റിൽ അമിനെ ചെർമിതി നേടിയ ഗോളിൽ മത്സരം സമനിലയിലായി. തുടർന്നു നടന്ന പോരാട്ടത്തിൽ മതസാരം സമനിലയിൽ അവസാനിക്കുമെന്നിരിക്കെ ഇഞ്ചുറി ടൈമിൽ (90+2) ബിദ്യാനന്ദ സിംഗ് നേടിയ ഗോളിലൂടെ മുംബൈ വിജയം ഉറപ്പിക്കുകയായിരുന്നു.
A stoppage-time winner from @bidya_official won us 3⃣ VERY crucial points at the Arena! ?#MCFCJFC #ApunKaTeam ? pic.twitter.com/DTQRIAvLON
— Mumbai City FC (@MumbaiCityFC) February 6, 2020
ഈ ജയത്തോടെ പ്ലേ ഓഫ് സാധ്യത മുംബൈ ഉറപ്പിച്ചു. 16മത്സരങ്ങളിൽ 26പോയിന്റ് നേടി നാലാം സ്ഥാനത്ത് തുടരുന്നു. 15മത്സരങ്ങളിൽ 16പോയിന്റുമായി 7ആം സ്ഥാനത്തു തന്നെയാണ് ജാംഷെഡ്പൂരിന് പ്ലേ ഓഫ് സാധ്യതകൾ വിദൂരമാണ്. ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാലും മുന്നിലെത്തുക പ്രയാസം.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ എഫ് സി ഗോവ ഹൈദരബാദ് എഫ് സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഹ്യൂഗോ ബോമസ്(19,50), ഫെറാൻ കോറോമിനാസ്(68,87) എന്നിവരുടെ കാലുകളിൽ നിന്ന് പിറന്ന ഗോളുകളാണ് ഗോവയെ ജയത്തിലെത്തിച്ചത്. മർസിലിനോയാണ്(64) ഹൈദരാബാദിന്റെ ആശ്വാസ ഗോൾ നേടിയത്. ഇതോടെ 16 മത്സരങ്ങളിൽ 33പോയിന്റുമായി നഷ്ടപെട്ട ഒന്നാം സ്ഥാനം എടികെയിൽ നിന്നും ഗോവ തിരിച്ചു പിടിച്ചു. തോൽവികൾ തുടർക്കഥയായ ഹൈദരാബാദ് 16 മത്സരങ്ങളിൽ 6പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.
Post Your Comments