കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന നടത്താത്തത് അപകട സാധ്യത മുന്‍നിര്‍ത്തിയെന്ന് മന്ത്രി ജി.സുധാകരന്‍. നിയമസഭയില്‍ വി.ഡി സതീശന്റെ ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി മറുപടി നല്‍കിയത്.
കോണ്‍ട്രാക്ടര്‍മാരും സഹായികളും കോടതിയെ സമീപിക്കാതിരുന്നിരുന്നെങ്കില്‍ ഒന്‍പത് മാസത്തിനകം പണി പൂര്‍ത്തീകരിച്ച് പാലം ഗതാഗത യോഗ്യമാകാന്‍ കഴിയുമായിരുന്നുവെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അതേസമയം ഒന്‍പത് മാസമായി അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം പാലം ഉടനെ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് നിയമസഭയില്‍ ആവശ്യപ്പെടുകയും ചെയ്തു.
ALSO READ: ചാലക്കുടി എംപി ബെന്നി ബഹനാന് ബോളിവുഡ് നടി സ്വര ഭാസ്കറുടെ നന്ദി
എന്നാല്‍ ഐഐടിയിലെ വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട്, ഇ.ശ്രീധരന്റെ റിപ്പോര്‍ട്ട്, സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് എന്നിവയും ഭാരപരിശോധന അപകടകരമെന്നാണ് വിലയിരുത്തിയത്.
Post Your Comments