Latest NewsNewsIndia

ആരെങ്കിലും മരിച്ചാല്‍ അടക്കം ചെയ്യാന്‍പോലും സ്ഥലമില്ലാതെ കുടുംബങ്ങൾ; പഞ്ചായത്തിനും കളക്ടര്‍ക്കും നിരവധി പരാതികൾ നല്‍കിയിട്ടും ഫലമുണ്ടായില്ല; ഒടുവിൽ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഒരേക്കർ അടുത്ത് സ്വന്തം ഭൂമി ദാനം ചെയ്ത് കര്‍ഷകര്‍

ഈറോഡ്: സ്വന്തം ഗ്രാമത്തിലെ ജനങ്ങളുടെ കണ്ണീരും, ദുരിതവും കണ്ട് സ്വന്തം ഭൂമി ദാനം ചെയ്‌തിരിക്കുകയാണ് രണ്ടു കർഷകർ. ഈറോഡിനോട് ചേര്‍ന്നുള്ള കസവാപേട്ട പഞ്ചായത്തിലെ വാവികാട്ടുവളസില്‍ താമസിക്കുന്ന ഗോവിന്ദരാജന്‍(62), നല്ലസ്വാമി(56) എന്നീ കര്‍ഷകരാണ് സ്ഥലം ദാനം ചെയ്ത് മാതൃകയായത്.

ഇവരുടെ പ്രദേശത്ത് നൂറുകണക്കിന് കുടുംബങ്ങള്‍ ആണ് ഉള്ളത്. ആരെങ്കിലും മരിച്ചാല്‍ അടക്കംചെയ്യാന്‍പോലും സ്ഥലമില്ലാതെ കഷ്ടപ്പെടുകയാണ്. ഇതുപോലുള്ള നിരവധി ആവശ്യങ്ങള്‍ പറഞ്ഞ് പലപ്രാവശ്യം പ്രദേശവാസികള്‍ പഞ്ചായത്തിനും കളക്ടര്‍ക്കുമടക്കം നിവേദനങ്ങളും പരാതികളും നല്‍കി.

എന്നാല്‍ സര്‍ക്കാര്‍വക ഭൂമി ഈ പ്രദേശത്ത് ഇല്ലാത്തതിനാല്‍ നാട്ടുകാരുടെ ആവശ്യങ്ങള്‍ ഒന്നും തന്നെ നടന്നില്ല. ഈ സാഹചര്യത്തിലാണ് നാടിന് സഹായഹസ്തവുമായി ഗോവിന്ദരാജനും നല്ലസാമിയും തങ്ങളുടെ ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായത്.

ALSO READ: വായ തുറന്നു കണ്ടാൽ ആരും നടുങ്ങും; അസ്വസ്ഥതയും സഹതാപവും മൂലം ഞെരിപിരികൊള്ളും; സ്റ്റീഫന്റെ ദുരിതങ്ങൾ നാം കരുതുന്നതിനും അപ്പുറത്താണ്

ഏകദേശം 79 സെന്റ് സ്ഥലമാണ് ഇവര്‍ ദാനം ചെയ്തത്. ഇക്കാര്യം പഞ്ചായത്ത് അധികൃതരെയും കളക്ടറെയും അറിയിക്കയും ഇരുവരുംചേര്‍ന്ന് സര്‍ക്കാരിലേക്ക് ഭൂമി രജിസ്റ്റര്‍ചെയ്ത് കൊടുക്കുകയും ചെയ്തു. ഈ നല്ല മാതൃകയെ കളക്ടര്‍ കതിരവനും പഞ്ചായത്തധികൃതരും അഭിനന്ദിച്ചു. നിറകൈയ്യടികളോടെയാണ് ഈ തീരുമാനത്തെ നാട്ടുകാര്‍ വരവേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button