Latest NewsKeralaNews

വിവാദ നിയമനം, ന്യായീകരണവുമായി ഇപി ജയരാജൻ

തിരുവനന്തപുരം: കെ എ രതീഷിന്‍റെ വിവാദ നിയമനത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി ഇപി ജയരാജൻ. കോടതി ഉത്തരവ് പ്രകാരമാണ് നിയമനം നൽകിയത്. അദേഹത്തിന്‍റെ പ്രവർത്തനത്തിൽ തൃപ്തിയുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. കേസുണ്ടെന്ന് കരുതി ആരെയും മാറ്റി നിർത്താനാവില്ലെന്നും അദേഹം പറഞ്ഞു.

പൊതുമേഖല സ്ഥാപനമായ ഇൻകൽ എംഡി സ്ഥാനത്തുനിന്നും നീക്കം ചെയ്ത രതീഷിനെ ഖാദി ബോർഡ് സെക്രട്ടറിയായിട്ടാണ് സർക്കാർ നിയമനം നൽകിയത്. സിബിഐ അന്വേഷണം നേരിടുന്ന വിവരം മറച്ചുവച്ചാണ് നിയമനം. തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് നടത്തിയതിനാണ് കശുവണ്ടിവികസന കോർപ്പറേഷൻ എംഡിയായിരുന്ന കെ എ രതീഷിനെ ഒന്നാം പ്രതിയാക്കി സിബിഐ കേസെടുത്തത്. ഇതേ തുടർന്ന് രതീഷിനെ കോർപ്പറേഷനിൽ നിന്നും നീക്കം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button