നെടുമ്പാശേരി : പിറന്നാള്‍ സമ്മാനമായി ഷാര്‍ജയിലേയ്ക്ക് അയക്കാന്‍ മനോഹരമായ പാവകുട്ടി , എന്നാല്‍ പാവകുട്ടിയ്ക്കുള്ളിലെ സാധനം കണ്ടപ്പോള്‍ പൊലീസ് ഞെട്ടി.
പിറന്നാള്‍ സമ്മാനമായി കൊറിയര്‍ വഴി അയച്ച പാവക്കുട്ടിക്കുള്ളില്‍ നിന്ന് പൊലീസ് കണ്ടെത്തിയത് കഞ്ചാവാണ്. 30 പൊതി കഞ്ചാവാണ് പാവകുട്ടിയ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കൊല്ലം സ്വദേശി സഞ്ജു സാമുവലാണ് കൊല്ലത്തെ ഒരു കൊറിയര്‍ സ്ഥാപനം വഴി പാവക്കുട്ടി അയച്ചത്. ഇത് നെടുമ്പാശേരിയിലെത്തിയപ്പോള്‍ സംശയം തോന്നിയ അധികൃതര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ആലുവ എക്‌സൈസ് സംഘമെത്തി കഞ്ചാവും പാവക്കുട്ടിയെയും കസ്റ്റഡിയിലെടുത്തു. ഷാര്‍ജയിലെ അല്‍ ബ്രിസിം കമ്പനിയിലെ മേല്‍വിലാസത്തില്‍ നിസാര്‍ എന്നയാള്‍ക്കാണ് കൊറിയര്‍ അയയ്ക്കാനെത്തിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഷാര്‍ജയിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 30 പൊതികളിലായി 50 ഗ്രാമോളം കഞ്ചാവാണ് ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റിന്റെ നേതൃത്വത്തില്‍ കണ്ടെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി സഞ്ജു സാമുവല്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. കൊല്ലത്തെ ഒരു പ്രമുഖ കൊറിയര്‍ സ്ഥാപനം വഴിയാണ് ഇയാള്‍ പാവക്കുട്ടിയെ അയച്ചത്. ഇത് നെടുമ്പാശ്ശേരിയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ കൊറിയര്‍ അധികൃതര്‍ ആലുവ എക്‌സൈസ് സര്‍ക്കിര്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റിനെ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പാവക്കുട്ടിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
Post Your Comments