Latest NewsNewsIndia

11 മാസമായി ഇറാനില്‍ തടവിലാക്കപ്പെട്ട 6 ഇന്ത്യക്കാരെ വിട്ടയച്ചു

ഡല്‍ഹി: 11 മാസമായി ഇറാനില്‍ തടവിലാക്കപ്പെട്ട ഇന്ത്യാക്കാരെ മോചിപ്പിച്ചു. അബ്ദുള്‍ റസാഖ് എന്ന കപ്പലിലെ ആറ് ഇന്ത്യന്‍ ക്രൂ അംഗങ്ങളെ ആണ് മോചിപ്പിച്ചത്. ഇന്ത്യന്‍ വിദേശകാര്യവകുപ്പിന്റെ നിര്‍ണ്ണായകമായ ഇടപെടലാണ് ഇവരുടെ മോചനത്തിന് കാരണമായത്. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

11 മാസമായി ഇറാനില്‍ തടവിലാക്കപ്പെട്ട അബ്ദുള്‍ റസാക്ക് കപ്പലിലെ 6 ഇന്ത്യന്‍ ക്രൂ അംഗങ്ങളെ വിട്ടയച്ചു. ഇറാന്‍ അധികൃതരുടെ സഹായത്തിന് നന്ദി. ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുടെയും ബന്ദര്‍ അബ്ബാസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ശ്രമങ്ങളെ അഭിനന്ദിക്കുന്നു’ എന്ന് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button