
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെയാണ് മുന്നറിയിപ്പ്.
ഇത്തരം പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ സൈബര്‍ സെല്‍, ഹൈ ടെക്സെല്‍, സൈബര്‍ ഡോം എന്നിവയെ നിരീക്ഷണ ചുമതലയേല്‍പ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. പോസ്റ്റിടുന്നവരെ മാത്രം അല്ല അത് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമനടപടി സ്വീകരിക്കുെമന്ന് മുന്നറിയിപ്പ് നല്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പൗരത്വ നിയമഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധയും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ സൈബർ സെൽ, ഹൈ ടെക്സെൽ, സൈബർ ഡോം എന്നിവയുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും ഷെയർ ചെയ്യുന്നവർക്കെതിരെയും കർശനമായ നിയമനടപടി സ്വീകരിക്കുന്നതാണ്.
https://www.facebook.com/keralapolice/photos/a.135262556569242/2653057548123051/?type=3&__xts__%5B0%5D=68.ARAruXaUt-Dfwl0ZyQQx6YI78ltbz9Q1Z2_NXKUsYV8qfcQFWmJFEEi2QAo46RvtXbFY2NlhUiWMOAaPMP2LbNNLvNSxERmOftWW6-jJMxftG7_VDgzngRnh8vhzDGiItI1kOQtZT09cIM-QhiLPq9qB3a6uaYoOo1anauS35OdaDhOwADVDq7t6HVpIDyJfRegsudiELLtOT48GblwXSbUIOhuVwjK0qs7uHCGj4Mr0gJX0YFemzqm58tTYMDLoSfLCRpCPON1jS-NwB6-QAMsTHMZziIXhorh8GXVBhgynMsU1LWKaBnhIQ0kG5__LnT6kMPkUVa-ioJP8aXxHRcUFJg&__tn__=-R
Post Your Comments