ബിഎസ്‌എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം, 1999 രൂപയുടെ വാര്‍ഷിക പ്ലാന്‍ പരിഷ്‌കരിച്ചു. 71 ദിവസത്തെ അധിക കാലാവധിയാണ് ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നത്. 2020 ഫെബ്രുവരി 15 ന് മുന്പ് റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്കാകും അധിക കാലാവധി ലഭിക്കുക. പ്രതിദിന 3 ജിബി ഡാറ്റ, ബിഎസ്‌എന്‍എല്‍ ടിവി സബ്സ്‌ക്രിപ്ഷന്‍, പ്രതിദിനം 250 മിനിറ്റ് വോയ്സ് കോളിംഗ് എന്നിവയാണ് ഈ പ്ലാനിലെ ഓഫറുകൾ. 365ദിവസമാണ് കാലാവധി.
Also read : യു.എ.ഇ യിൽ തൊഴിലവസരം, ശമ്പളം ഏകദേശം 1,16,000 രൂപ മുതല്‍ 1,35,000 രൂപ വരെ
അതേസമയം 1699 രൂപയുടെ മറ്റൊരു പ്രീപെയ്ഡ് പ്ലാനും ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റ, എല്ലാ നെറ്റ്വര്‍ക്കുകളിലേക്കും പ്രതിദിനം 250 മിനിറ്റ് വോയ്സ് കോളിംഗ് സൗകര്യം, പ്രതിദിനം 100 എസ്‌എംഎസ് ബിഎസ്‌എന്‍എല്‍ ടിവി, ബിഎസ്‌എന്‍എല്‍ ട്യൂണ്‍സ് എന്നിവയുടെ സൗജന്യ സബ്സ്‌ക്രിപ്ഷൻ ഒരു വർഷത്തേക്ക് ഈ പ്ലാനിൽ ലഭ്യമാണ്.
Post Your Comments