തമിഴ്‌നാട്ടില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ആണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച് വനംമന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍. നാട്ടുകാരും ഉദ്യോഗസ്ഥരും നോക്കി നില്‍ക്കെ മന്ത്രി, തന്റെ ചെരുപ്പഴിയ്ക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു.
ഗൂഡല്ലൂര്‍ മുതുമല വന്യജീവി സങ്കേതത്തിലെ ആനകളുടെ സുഖചികിത്സ ക്യാംപില്‍ എത്തിയപ്പോഴാണ്, മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍ കുട്ടിയെ വിളിച്ചു വരുത്തി ചെരുപ്പഴിപ്പിച്ചത്. സംഭവത്തിൽ മന്ത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. വിഡിയോയും വൈറലായി കഴിഞ്ഞു.
Brazen act of caste supremacy from TN Minister Dindugal Sreenivasan. Calls tribal boy to remove the buckle on his slippers during inauguration of rejuvenation camp for captive elephants in Mudumalai Tiger Reserve. @thenewsminute pic.twitter.com/fr0wSt9C09
— Priyanka Thirumurthy (@priyankathiru) February 6, 2020
Post Your Comments