Indian Super LeagueLatest NewsNewsFootballSports

തീപാറും പോരാട്ടത്തിനായി ഗോവ ഇന്നിറങ്ങും, ലക്ഷ്യം ഒന്നാം സ്ഥാനം

പനാജി : ഐഎസ്എല്ലിൽ തീപാറും പോരാട്ടത്തിനായി ഗോവ എഫ് സി ഇന്നിറങ്ങും. ഹൈദരാബാദ് എഫ് സിയാണ് എതിരാളി. വൈകിട്ട് 07:30തിന് ഗോവയുടെ ഹോം ഗ്രൗണ്ട് ആയ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. പരിശീലകന്‍ സെര്‍ജിയോ ലൊബേറോയെ അപ്രതീക്ഷിതമായി പുറത്താക്കിയ ശേഷം ഗോവയുടെ ആദ്യ പോരാട്ടമാണിത്. നഷ്ടപ്പെട്ട ഒന്നാം സ്ഥാനം എടികെയിൽ നിന്നും തിരിച്ചുപിടിക്കാനുള്ള പ്രകടനം കളിക്കളത്തിൽ പ്രതീക്ഷിക്കാം. സമനില നേടിയാലും ഗോവയ്‌ക്ക് മുന്നിലെത്താം.

15മത്സരങ്ങളിൽ 30പോയിന്റാണ് ഗോവയ്ക്കുള്ളത്. ഇതേ പോയിന്റ് തന്നെയാണ് എടികെയ്ക്ക്. എന്നാൽ ഗോള്‍ ശരാശരിയിൽ എടികെ ആണ് ഒന്നാമത്.  15 കളിയിൽ ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ് ഹൈദരാബാദ്. അതിനാൽ ടീം പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായി കഴിഞ്ഞിരുന്നു. ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാലും മുന്നിലെത്തില്ല

ജംഷെഡ്പൂരിനെ തകർത്താണ് എടികെ ഒന്നാമനായത്. എതിരില്ലാതെ മൂന്ന് ഗോളിനായിരുന്നു വിജയം. റോയ് കൃഷ്ണ(*2,*75), ഗാർസിയ(*59) എന്നിവരാണ് വിജയ ഗോളുകൾ നേടിയത്. 51ആം മിനിറ്റിൽ ജിതേന്ദ്ര സിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ജംഷെഡ്പൂരിനു തിരിച്ചടിയായി. ഈ ജയത്തോടെ 15മത്സരങ്ങളിൽ 30പോയിന്റുമായി എടികെ ഗോവയെ പിന്തള്ളി ഒന്നാം സ്ഥാത്തെത്തുകയായിരുന്നു. 14മത്സരങ്ങളിൽ 16പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്ന ജംഷെഡ്പൂരിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button