Latest NewsKeralaNewsIndia

ശബരിമലയിലെ തിരുവാഭരണം ദൈവത്തിനുള്ളതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി∙ ശബരിമല തിരുവാഭരണം ദൈവത്തിനു സമർപ്പിച്ചതെന്നു സുപ്രീം കോടതി. രാജകുടുംബത്തിന് അതിൽ ഇനി അവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയാറാണെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു.

ശബരിമല ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബാംഗം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായത്. കേസ് നേരത്തേ പരിഗണിച്ചപ്പോൾ ശബരിമല ഭരണത്തിനു മാത്രമായി പ്രത്യേക നിയമം നിർമിക്കുമെന്നു സര്‍ക്കാർ അറിയിച്ചിരുന്നു. അതിന് 2 മാസത്തെ സമയമാണ് സുപ്രീം കോടതി സർക്കാരിനു നൽകിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്നു സർക്കാർ ആവശ്യപ്പെട്ടു.

തുടർന്നാണ് തിരുവാഭരണം ക്ഷേത്രത്തിനു കൈമാറാനും അതു പരിപാലിക്കുന്നതിന് ഒരു പ്രത്യേക ഓഫിസറെ നിയമിക്കാനും നേരത്തേ പറഞ്ഞിരുന്നല്ലോ, അതു നടപ്പിലായോ എന്ന്  ജസ്റ്റിസ് എൻ.വി. രമണ   ചോദിച്ചത്. എന്നാൽ തിരുവാഭരണം ഇപ്പോഴും രാജകുടുംബത്തിന്റെ പക്കൽ തന്നെയാണ് ഉള്ളതെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. തുടർന്നാണ് തിരുവാഭരണം ദൈവത്തിന്‍റേതാണെന്ന് കോടതി പറഞ്ഞത്. തിരുവാഭരണം രാജകുടുംബത്തിന്‍റെയാണോ ദൈവത്തിന്‍റെയാണോ എന്ന കാര്യത്തിൽ വെള്ളിയാഴ്ച സർക്കാർ കോടതിയിൽ നിലപാട് പറയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button