KeralaLatest NewsNews

കൊല്ലത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് പ്രവാസി ജീവനൊടുക്കി; വിശദാംശങ്ങൾ ഇങ്ങനെ

കൊല്ലം: കൊല്ലത്ത് ജപ്തി ഭീഷണിയെ തുടര്‍ന്ന് പ്രവാസി ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂരില്‍ ഉള്ള തന്റെ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പ്രവാസി ജീവനൊടുക്കിയത്. ബാങ്ക് നോട്ടീസ് പതിച്ചതിന്റെ മനോവിഷമത്തെ തുടര്‍ന്നാണ് പ്രവാസി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. പുനലൂര്‍ പ്ലാത്തറ സ്വദേശി അജയകുമാര്‍ ആണ് മരിച്ചത്.

ALSO READ: ജമ്മു കാശ്മീരിൽ വെടിവെയ്പ്പ്: സൈന്യം രണ്ടു ഭീകരവാദികളെ വധിച്ചു; സി.ആര്‍.പി.എഫ്​ ജവാന് വീരമൃത്യു

അതേസമയം, നിയമപരമായ നടപടി മാത്രമാണ് ചെയ്തതതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. ബാങ്ക് നടപടികളില്‍ അജയകുമാര്‍ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തായിരുന്ന അജയകുമാര്‍ 2016ൽ പത്തനാപുരം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്നും വീടുവെക്കാനായി നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഒരു വര്‍ഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദേശത്തെ ജോലി ഉപേക്ഷിച്ച്‌ നാട്ടിലെത്തിയതോടെ തിരിച്ചടവ് മുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button