Latest NewsNewsIndia

ജമ്മു കാശ്മീരിൽ വെടിവെയ്പ്പ്: സൈന്യം രണ്ടു ഭീകരവാദികളെ വധിച്ചു; സി.ആര്‍.പി.എഫ്​ ജവാന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്​മീരിലെ വെടിവെയ്പ്പിൽ സൈന്യം രണ്ടു ഭീകരവാദികളെ വധിച്ചു. വെടിവെപ്പില്‍ ഒരു സി.ആര്‍.പി.എഫ്​ ജവാനും കൊല്ലപ്പെട്ടു. ശ്രീനഗറിലെ പരിം പൊരയിലാണ്​ ആക്രമണമുണ്ടായത്​.

കാറില്‍ സഞ്ചരിക്കുകയായിരുന്ന തീവ്രവാദികള്‍ ചെക്ക്​പോസ്​റ്റിലുണ്ടായിരുന്ന സൈനികര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. സി.ആര്‍.പി.എഫ് സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട്​ തീവ്രവാദിക​ള്‍ കൊല്ലപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് ജമ്മു കാശ്മീരിൽ സൈനികർക്ക് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം ഉണ്ടായത്. ശ്രീനഗറിലെ ലാല്‍ ചൗക്കിൽ ആണ് ആക്രമണമുണ്ടായത്. ലാല്‍ചൗക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ രണ്ട് ജവാന്‍മാരുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ജനങ്ങളുടെ മനസ്സില്‍ ഭീതി നിറക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സിആര്‍പിഎഫ് ഐജി ആര്‍ എസ് ഷായ് പ്രതികരിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതുമുതൽ കടുത്ത നിയന്ത്രണത്തിലാണ് ഇവിടം. കഴിഞ്ഞ മാസവും ഗ്രനേഡ് ആക്രമണം നടന്നിരുന്നു. വഴിയരികിലൂടെ പോകുകയായിരുന്ന 16 വയസുകാരന് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

അതേസമയം, പാകിസ്താന്‍, ചൈന കര അതിര്‍ത്തി ഉള്‍ക്കൊള്ളുന്ന കമാന്‍ഡുകള്‍ക്കു പുറമേ നാവികസേനയുടെ കീഴില്‍ ഉപദ്വീപ് കമാന്‍ഡ്, വ്യോമസേനയുടെ കീഴില്‍ വ്യോമപ്രതിരോധ കമാന്‍ഡ്, ബഹിരാകാശ കമാന്‍ഡ്, മള്‍ട്ടി സര്‍വീസ് ലോജിസ്റ്റിക് കമാന്‍ഡ്, പരിശീലന കമാന്‍ഡ് എന്നിവ സൃഷ്ടിക്കുമെന്ന് കേന്ദ്രം ഇന്ന് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button