ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍. ഡല്‍ഹിയിലെ ജനങ്ങള്‍ താമരക്കാണ് വോട്ട് ചെയ്യുന്നതെങ്കില്‍, ഫെബ്രുവരി 11ന് ഫലം വന്ന ശേഷം ഷഹീന്‍ബാഗ് നീക്കം ചെയ്യും. ഡല്‍ഹി ബിജെപി ഓഫീസില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഷഹീന്‍ ബാഗ് കലാപകാരികളെ പിന്‍താങ്ങുകയാണെന്നും അനുരാഗ് താക്കൂര്‍ വിമര്‍ശിച്ചു.
അതിനിടെ ഷഹീന്‍ ബാഗ് വെടിവെപ്പ് ഉപയോഗിച്ച് എഎപിക്കെതിരെ അമിത് ഷാ വിലകുറഞ്ഞ ഗൂഢാലോചന നടത്തുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. രാജ്യത്തിന് പുരോഗതിയിലേയ്ക്ക് കുതിക്കുന്നതിന് ആവശ്യമായ പ്രകൃതി-മനുഷ്യ വിഭവശേഷി ഇന്ത്യയ്ക്കുണ്ട്. എന്നാല്‍ മോശം വ്യവസ്ഥിതിയും മോശം രാഷ്ട്രീയവും അതിന് തടസ്സം സൃഷ്ടിക്കുകയാണ്. വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യം, ശാസ്ത്രം തുടങ്ങിയ മേഖലകളിലുള്ള വളര്‍ച്ചയാണ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യയെ രൂപപ്പെടുത്തുക. മുസ്ലിങ്ങള്‍ക്കെതിരായി ഹിന്ദുക്കളെ തിരിച്ചുവിടുന്നതുകൊണ്ട് രാജ്യത്തിന് പുരോഗതിയുണ്ടാവില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
ഷഹീന്‍ ബാഗിലെ വെടിവെപ്പ് സംഭവത്തെ എഎപിക്കെതിരെ തിരിച്ചുവിടാന്‍ ബിജെപി നടത്തുന്ന ശ്രമത്തെയും കെജ്രിവാള്‍ രൂക്ഷമായി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കുമ്പോള്‍ ഡല്‍ഹി പോലീസിനെ ഉപയോഗിച്ച് അമിത് ഷാ വിലകുറഞ്ഞ ഗൂഢാലോചന നടത്തുകയാണെന്നും ആരോപിച്ചു.
Post Your Comments