ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നു. ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ മകന്‍ സമീര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ നേതൃത്വത്തിലാണ് സമീര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ഇത് രാഷ്ട്രീയത്തിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പാണെന്നും സാധ്യമല്ലാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നും സമീര്‍ പ്രതികരിച്ചു. ദേശീയ പൗരത്വ ഭേദഗതി നിയമവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമാണ് അദ്ദേഹം ഉദ്ദാഹരണമായി ചൂണ്ടിക്കാട്ടിയത്.
ALSO READ: കൊറോണ: മാസ്കിനു ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത് വില വര്‍ധിപ്പിക്കുന്നവർ ജാഗ്രതൈ
ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവര്‍ 1962ല്‍ ചൈനക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍ക്കു തുല്യരാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച ആള്‍ക്ക് എങ്ങനെ പൗരത്വം ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഷഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ ചിന്തിക്കണമെന്നും സമീര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments