കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ ഗവർണർ അനുമതി നൽകി. കേസ് അന്വേഷിക്കുന്ന വിജിലൻസിനാണ് ഗവർണർ അനുമതി നൽകിയത്. നേരത്തെ വിജിലൻസ് സർക്കാരിന് ഈ ആവശ്യം ഉന്നയിച്ച് കത്ത് നൽകിയിരുന്നു. ഈ കത്ത് സർക്കാർ ഗവർണർക്ക് കൈമാറിയിരുന്നു. ഇതിലാണ് ഇപ്പോൾ ഗവർണർ തീരുമാനം എടുത്തിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥരാണ് യഥാർത്ഥ പ്രതികളെന്നും മന്ത്രിമാർ എല്ലാം അറിയണമെന്ന് ഇല്ലെന്നും ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. അറസ്റ്റ് തടയാൻ സ്പീക്കറെ സമീപിക്കില്ലെന്നും അദേഹം വ്യക്തമാക്കി.
Post Your Comments