Latest NewsKeralaNews

പാലാരിവട്ടം പാലം അഴിമതി, വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ അനുമതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ ഗവർണർ അനുമതി നൽകി. കേസ് അന്വേഷിക്കുന്ന വിജിലൻസിനാണ് ഗവർണർ അനുമതി നൽകിയത്. നേരത്തെ വിജിലൻസ് സർക്കാരിന് ഈ ആവശ്യം ഉന്നയിച്ച് കത്ത് നൽകിയിരുന്നു. ഈ കത്ത് സർക്കാർ ഗവർണർക്ക് കൈമാറിയിരുന്നു. ഇതിലാണ് ഇപ്പോൾ ഗവർണർ തീരുമാനം എടുത്തിരിക്കുന്നത്.

അന്വേഷണവുമായി സഹകരിക്കുമെന്നും ഉദ്യോഗസ്ഥരാണ് യഥാർത്ഥ പ്രതികളെന്നും മന്ത്രിമാർ എല്ലാം അറിയണമെന്ന് ഇല്ലെന്നും ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. അറസ്റ്റ് തടയാൻ സ്പീക്കറെ സമീപിക്കില്ലെന്നും അദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button