ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച 2020ലെ ബജറ്റിനെതിരെ വീണ്ടും വിമർശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും എന്നാല്‍, ഇത് പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഒന്നും തന്നെ കേന്ദ്ര ബജറ്റിലോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലോ കണ്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ഓരോ യുവാവും ജോലി തേടി അലയുകയാണ് എന്നതാണ് യഥാര്‍ഥ വസ്തുതയെന്നും അത് ചര്‍ച്ച ചെയ്യാനോ പരിഹാരം കാണാനോ കേന്ദ്രസര്‍ക്കാര്‍ സമയം കണ്ടെത്തുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.
Post Your Comments