Latest NewsKeralaNews

അമിത് ഷായ്ക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പിണറായി വിജയൻ കത്തയച്ചു. പന്തീരങ്കാവ് യുഎപിഎ കേസിൽ എൻഐഎ അന്വേഷണം വേണ്ടെന്ന് ആവിശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. കേസ് തിരിച്ച് കേരള പൊലീസിന് കൈമാറണമെന്നും പിണറായി കത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ ആവശ്യം കൂടി പരിഗണിച്ചാണ് അമിത് ഷായ്ക്ക് കത്തയച്ചതെന്നും പിണറായി വിജയൻ വ്യക്തമാക്കി.

മോവായിസ്റ്റ് ബന്ധം ആരോപിച്ചാണ് വിദ്യാർത്ഥകളായ അലൻ, താഹ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ യുഎപിഎ ചുമത്തിയതിനെ ചൊല്ലി വലിയ വിവാദം ഉണ്ടായിരുന്നു. സിപിഎമ്മിനകത്ത് തന്നെ കേസിനെ ചൊല്ലി വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. കേസിന്‍റെ തുടക്കം മുതലേ കേസിൽ പ്രതിപക്ഷം സ്വീകരിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ നിലപാടും ഇടത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button