ഡല്‍ഹി: കെജ്രിവാള്‍ മുഖ്യമന്ത്രി അല്ല, മുഖ്യ കാപട്യക്കാരെന്ന് പരിഹസിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍. ഷഹീന്‍ബാഗിലെ പൗരത്വപ്രതിഷേധവേദിക്ക് സമീപം വെടിവെപ്പ് നടത്തിയത് ആം ആദ്മി പ്രവര്‍ത്തകരാണെന്ന ഡല്‍ഹി പോലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഗൗതം ഗംഭീര്‍ കെജ്രിവാളിനെതിരെ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് ഗൗതം ഗംഭീറിന്റെ പരിഹാസം.
‘ആശ്ചര്യപ്പെടുത്തുന്ന മുഖ്യമന്ത്രിയാണ് ഇത്. അണ്ണാ ഹസാരെയോട് നുണ പറഞ്ഞു, പിന്നെ സുഹൃത്തുക്കളോട് കള്ളം പറഞ്ഞു. ഇപ്പോഴിതാ ഡല്‍ഹിയിലെ ആയിരക്കണക്കിന് ജനങ്ങളോടും കള്ളം പറഞ്ഞു. ഇത് മുഖ്യമന്ത്രിയാണോ മുഖ്യ കാപട്യക്കാരനോ’- ഗംഭീര്‍ ട്വീറ്റ് ചെയ്തു.
പൗരത്വ നിയമത്തിനെതിരെ ഡെല്‍ഹി ഷഹീന്‍ബാഗില്‍ നടന്ന പ്രതിഷേധത്തിനിടെ ആകാശത്തേക്ക് വെടിവച്ച സംഭവത്തില്‍ പ്രതി ആം ആദ്മി പാര്‍ട്ടിക്കാരനാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജയ് ശ്രീ റാം എന്നു വിളിച്ചു കൊണ്ടായിരുന്നു കപില്‍ വെടിയുതിര്‍ത്തത്. പ്രതി തന്നെയാണ് താന്‍ ആം ആദ്മി പാര്‍ട്ടിക്കാരനെന്ന് സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. 2019ന്റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നതായി ചോദ്യം ചെയ്യലില്‍ പ്രതി തുറന്നു പറഞ്ഞു.
എന്നാല്‍ പൊലീസ് കണ്ടെത്തലിനെ പൂര്‍ണമായും തള്ളി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി. പ്രതി കപില്‍ ഗുജ്ജറുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ഫെബ്രുവരി എട്ടിന് ഡെല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പൊലീസിന്റെ ഈ കണ്ടെത്തല്‍. അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന ആം ആദ്മിക്ക് പുതിയ വെളിപ്പെടുത്തല്‍ തിരിച്ചടിയായിരിക്കയാണ്.
कमाल का मुख्यमंत्री है ये !!
अन्ना हज़ारे को झूठ बोला..
फिर अपने यारों को झूठ बोला..
सारी सरकारों को झूठ बोला..
और फिर ‘दिल्ली’ के हज़ारों को झूठ बोला !!मुख्यमंत्री या मुख्य ढोंगी ?? pic.twitter.com/RuRDD19GMN
— Gautam Gambhir (@GautamGambhir) February 4, 2020
Post Your Comments