ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖല വൻ കുതിപ്പിലേക്ക്. രാജ്യത്തിന്റെ സൈനികചരിത്രത്തില്‍ ആദ്യമായി ഏറ്റവും വലിയ പുനഃസംഘടനക്കൊരുങ്ങി കര, വ്യോമ, നാവിക സേനകള്‍. മൂന്ന് സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുള്ള പുതിയ കമാന്‍ഡുകള്‍ മൂന്നുവര്‍ഷത്തിനകം നിലവില്‍ വരും. സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു തുടങ്ങിയതായാണ് വിവരം.
പാകിസ്താന്‍, ചൈന കര അതിര്‍ത്തി ഉള്‍ക്കൊള്ളുന്ന കമാന്‍ഡുകള്‍ക്കു പുറമേ നാവികസേനയുടെ കീഴില്‍ ഉപദ്വീപ് കമാന്‍ഡ്, വ്യോമസേനയുടെ കീഴില്‍ വ്യോമപ്രതിരോധ കമാന്‍ഡ്, ബഹിരാകാശ കമാന്‍ഡ്, മള്‍ട്ടി സര്‍വീസ് ലോജിസ്റ്റിക് കമാന്‍ഡ്, പരിശീലന കമാന്‍ഡ് എന്നിവ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്നുസേനകളുടെ സംയുക്ത കമാന്‍ഡുകള്‍ക്ക് സൈനികഭാഷയിലുള്ള പ്രയോഗമാണ് തിയേറ്റര്‍ കമാന്‍ഡ്. പാകിസ്താന്‍, ചൈന കര അതിര്‍ത്തി ഉള്‍ക്കൊള്ളുന്ന കമാന്‍ഡുകള്‍ക്കുപുറമേ, നാവികസേനയുടെ കീഴില്‍ ഉപദ്വീപ് കമാന്‍ഡും വ്യോമസേനയുടെ കീഴില്‍ വ്യോമപ്രതിരോധ കമാന്‍ഡും ബഹിരാകാശ കമാന്‍ഡും മള്‍ട്ടി സര്‍വീസ് ലോജിസ്റ്റിക് കമാന്‍ഡും പരിശീലന കമാന്‍ഡും സൃഷ്ടിക്കുമെന്നാണറിയുന്നത്.ഓരോ തിയേറ്റര്‍ കമാന്‍ഡിലും വ്യോമസേന അവിഭാജ്യഘടകമാവും. നേപ്പാളിന്റെ കിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍ക്കായി കിഴക്കന്‍ തിയേറ്റര്‍ കമാന്‍ഡും പരിഗണിക്കുന്നുണ്ട്. തിയേറ്റര്‍ കമാന്‍ഡുകളുടെ കൃത്യമായ എണ്ണം ഇതുവരെ തീരുമാനിച്ചിട്ടില്ല.
ALSO READ: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു
പടിഞ്ഞാറന്‍ തിയേറ്റര്‍ കമാന്‍ഡ്, ലഡാക്ക് മുതല്‍ നേപ്പാള്‍ വരെയുള്ള അതിര്‍ത്തിയുടെ ചുമതലയുള്ള വടക്കന്‍ കമാന്‍ഡ്, ജമ്മു കശ്മീരിനുള്ള പ്രത്യേക കമാന്‍ഡ് എന്നിവ പരിഗണനയിലുണ്ട്. അതേസമയം കമാന്‍ഡുകളുടെ എണ്ണത്തിന്റെ അന്തിമ പട്ടിക തയ്യാറാക്കിയിട്ടില്ല.
Post Your Comments