ഡല്‍ഹി: ഷഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാടുന്നവര്‍ക്ക് സമീപത്തു നിന്നും ആകാശത്തേക്ക് വെടിയുതിര്‍ത്ത വ്യക്തി ആം ആദ്മി പാര്‍ട്ടിക്കാരന്‍ ആണെങ്കില്‍ ഇരട്ടി ശിക്ഷ നല്‍കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യര്‍ത്ഥിക്കാനുള്ളത്.
ക്രമസമാധാന നില തകര്‍ത്തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെങ്കിലും അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെജരിവാള്‍ അഭിപ്രായപ്പെട്ടു.ഷഹീന്‍ബാഗില്‍ വെടിവെപ്പ് നടത്തിയ കപില്‍ ഗുജ്ജര്‍ ആം ആദ്മി പാര്‍ട്ടിക്കാരനാണെന്ന് ഡല്‍ഹി പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ പ്രതികരണവുമായി കെജരിവാള്‍ രംഗത്തെത്തിയത്. കപില്‍ ഗുജ്ജറിന് ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധമുണ്ടോ എന്ന് എനിക്കറിയില്ല.
അയ്യപ്പന്റെ തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാര്‍…. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ആം ആദ്മി പാര്‍ട്ടിയുമായി അകന്ന ബന്ധമെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ക്ക് ഇരട്ടി ശിക്ഷ നല്‍കണം. പത്ത് വര്‍ഷം ശിക്ഷയാണ് അര്‍ഹിക്കുന്നതെങ്കില്‍ 20 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നും കെജ്രിവാള്‍ പറഞ്ഞുരാജ്യസുരക്ഷയില്‍ രാഷ്ട്രീയം പാടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് പോലീസ് ഉദ്യോഗസ്ഥരെ പത്രസമ്മേളനം നടത്താന്‍ അദ്ദേഹം അയച്ചത്. അതിന്റെ ലക്ഷ്യം വ്യക്തമാണ് എന്നും കെജ്‌രിവാൾ ആരോപിച്ചു.
Post Your Comments