സംസ്ഥാനത്താകെ കോറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണെന്ന വ്യാജ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍കൂടി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മറ്റു രോഗങ്ങള്‍ ബാധിച്ചവരുടെയും അല്ലാത്തവരുടെയും ഫോട്ടോ പോസ്റ്റ് ചെയ്ത് കോറോണ ബാധിച്ചവരുടെതായി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി പടര്‍ത്തുന്ന ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഐ.ടിആക്ട്, ഇന്‍ഡ്യന്‍ ശിക്ഷാ നിയമം എന്നീ നിയമങ്ങളുടെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കും. കൂടാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Post Your Comments