ആലപ്പുഴ : കൊറോണ ബാധിച്ചയളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ആലപ്പുഴയിലാണ് രണ്ട് പേര്‍ അറസ്റ്റിലായത്. വാട്‌സ് ആപ്പ് വഴി വ്യാജപ്രചരണം നടത്തിയതിനാണ് നൂറനാട് പൊലീസ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരാണ് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചത്. വാട്‌സ്ആപ്പ് സന്ദേശം ഇവര്‍ ഫോര്‍വേഡ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയതിന് നേരത്തെ തൃശൂരില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ് എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. വ്യാജപ്രചരണം നടത്തിയ കേസില്‍ നാലോളം പേര്‍ നേരത്തെയും അറസ്റ്റിലായിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
Post Your Comments