
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അവസരം.കമ്മീഷനിങ് എന്‍ജിനീയര്‍, കമ്മീഷനിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. കമ്മീഷനിങ് എന്‍ജിനിയര്‍ തസ്തികയിൽ നിര്‍ദ്ദിഷ്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും മറൈന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് എക്യുപ്‌മെന്റ് ആന്‍ഡ് സിസ്റ്റംസ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സില്‍ പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കമ്മീഷനിങ് അസിസ്റ്റന്റ് തസ്തികയിൽ ത്താം ക്ലാസ്സ് ജയവും മറൈന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് എക്യുപ്‌മെന്റ് ആന്‍ഡ് സിസ്റ്റംസ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സില്‍ പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
ഫെബ്രുവരി ആറ്, ഏഴ്, പത്ത് തീയതികളില്‍ റിക്രിയേഷന്‍ ക്ലബ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ്, തേവര ഗേറ്റ്, കൊച്ചി എന്ന വിലാസത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയാകും തിരഞ്ഞെടുപ്പ്. രണ്ടു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം. 83 ഒഴിവുകളാണുള്ളത്.
കൂടുതൽ വിവരങ്ങൾക്കു സന്ദർശിക്കുക : https://cochinshipyard.com/Career
Post Your Comments