Latest NewsNewsSaudi ArabiaGulf

സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തൃശൂർ വലപ്പാട് പരേതനായ വലിയകത്ത് വീട്ടിൽ ഹൈദ്രോസിന്റെ മകൻ ബഷീർ (51) ആണ് മരിച്ചത്. ബുറൈദ ശാറമിയയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ നിന്നും റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വിദേശിയുടെ വാഹനമിടിക്കുകയായിരുന്നു.

Also read : സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിൽ എത്തിക്കും. 15 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. ഏതാനും ദിവസങ്ങൾക്ക് ശേഷം നാട്ടിൽ പോകാനിരിക്കേയാണ് മരണം സംഭവിച്ചത്. മാതാവ്: പാത്തുമ്മ കുട്ടി,ഭാര്യ: അൻസി ബഷീർ. മക്കൾ: മിഷാൽ ബഷീർ (19), ഫാത്തിമ ഷഹാന (14), അഷ്ന (11).

shortlink

Related Articles

Post Your Comments

Related Articles


Back to top button