പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്തുവരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ വടക്കന്തറ മനയ്ക്കല്‍ തൊടിയിലെ വിനോദ് കുമാറിന് (35) 4 മാസം തടവ് ശിക്ഷയും 6500 രൂപ പിഴയും വിധിച്ചു. പ്രതിയുടെ പിഴസംഖ്യ നിന്ന് 5000 രൂപ ഇരകള്‍ക്കുള്ള നഷ്ടപരിഹാര നിയമത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥന് നല്കുവാനും ഉത്തരവായി. പാലക്കാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് അരവിന്ദ് ബി. എടിയോടിയാണ് ശിക്ഷ വിധിച്ചത്. 2014 സെപ്റ്റംബര്‍ 11ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്പില് ഒരു വിഭാഗം ഓട്ടോറിക്ഷാ തൊഴിലാളികളുടെ സമരത്തിനിടെ പ്രതി ഓട്ടോറിക്ഷകള്‍ തടഞ്ഞിരുന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ പി ശശികുമാറിനെ പ്രതി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക യുമായിരുന്നു. പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി സീനിയര്‍ ഗ്രേഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ് ഹാജരായി.
Post Your Comments