Latest NewsNewsIndia

രാജ്യത്തെ സേവിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയത്,ഭീകരവാദിയെന്ന് പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നത് : എന്നെ ഒരു ഭീകരവാദിയായാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ താമരക്ക് വോട്ട് ചെയുക : അരവിന്ദ് കെജ്‌രിവാൾ

ന്യൂ ഡൽഹി : ബിജെപി എംപി പര്‍വേശ് വര്‍മ്മയുടെ ഭീകരവാദിയെന്ന പരാമര്‍ശത്തിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ബിജെപി എംപിയുടെ പരാമർശം വേദനിപ്പിക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു. ഇനിയെല്ലാം ഞാൻ ഡൽഹിയിലെ ജനങ്ങൾക്ക് വിടുകയാണ്. നിങ്ങൾക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്നുവെങ്കില്‍ എഎപിക്ക് വോട്ട് ചെയ്യുക. അതല്ല എന്നെ ഒരു ഭീകരവാദിയായാണ് നിങ്ങള്‍ കരുതുന്നതെങ്കില്‍ താമരക്ക് വോട്ട് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ രാഷ്ട്രീയത്തിലേക്ക് എത്തിയത് രാജ്യത്തെ സേവിക്കാനാണ്. ഐഐടിയിലെ എന്‍റെ ബാച്ചിലെ മറ്റ് വിദ്യാര്‍ത്ഥികളില്‍ എണ്‍പത് ശതമാനത്തോളം പേര്‍ വിദേശത്ത് ജോലി തേടിപ്പോയപ്പോഴും ഞാന്‍ രാജ്യത്തെ സേവിക്കുകയായിരുന്നു. സ്വാർത്ഥലാഭത്തിനു വേണ്ടിയായിരുന്നില്ല ഇൻകം ടാക്സ് കമ്മീഷണറുടെ ജോലി ഉപേക്ഷിച്ച് അഴിമതിക്കെതിരായ പോരാട്ടം നടത്തിയത്. സാധാരണക്കാർക്കുവേണ്ടി ആം ആദ്മി പാർട്ടിയുണ്ടാക്കി അധികാരത്തിലേറി അഞ്ചുവർഷം ദില്ലിയുടെ അഭിവൃദ്ധിക്കായി പ്രയത്നിക്കുകയായിരുന്നുവെന്നു അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.

Also read : വിജയിനെ കൂടാതെ തമിഴ് സിനിമാ മേഖലയിലെ പലരുടെയും സ്ഥാപനങ്ങളിൽ റെയ്‌ഡ്‌ ഒരേ സമയം, പ്രമുഖ സിനിമാ ഫിനാന്‍സിയറുടെ വീട്ടിലും റെയ്ഡ്

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെയാണ് ബിജെപി എംപി പര്‍വേശ് വര്‍മ്മ അരവിന്ദ് കെജ്‌രിവാൾ ഭീകരവാദിയെന്ന പരാമര്‍ശം നടത്തിയത്. ഇതിനെതിരെ കെജ്‌രിവാളിന്‍റെ മകളും രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button