Latest NewsNewsInternational

തങ്ങളുടെ മണ്ണില്‍ മറ്റൊരു രാജ്യത്തെ അവഹേളിക്കുവാൻ അനുവദിക്കില്ല; പാക് എംബസി നടത്താനിരുന്ന കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനാചരണം ഒഴിവാക്കി അഫ്ഗാനിസ്ഥാന്‍

കാബൂളില്‍ പാക് എംബസി നടത്താനിരുന്ന കാശ്മീര്‍ ഐക്യദാര്‍ഢ്യ ദിനാചരണം ഒഴിവാക്കി അഫ്ഗാനിസ്ഥാന്‍. ഒരു സ്വകാര്യ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഫെബ്രുവരി അഞ്ചിനാണ് പാക് എംബസി പരിപാടിയ്ക്കായി കാബൂളിലെ ഒരു മുന്തിയ ഹോട്ടല്‍ ബുക്ക് ചെയ്‌തിരുന്നത്‌. തങ്ങളുടെ മണ്ണില്‍ മറ്റൊരു രാജ്യത്തെ അവഹേളിക്കുവാനായി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ്‌ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാന് നൽകിയിരിക്കുന്നത്.

Read also: അമിത് ഷായ്ക്ക് പിണറായിയുടെ കത്ത്

ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് എല്ലാ രാജ്യങ്ങളിലേയും എംബസിയില്‍ കാശ്മീര്‍ ഡസ്‌ക് ആരംഭിക്കുവാന്‍ ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തിരുന്നു. അതത് രാജ്യങ്ങളെ കാശ്മീരില്‍ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച്‌ ബോധവത്കരിക്കുവാനും, ഐക്യരാഷ്ട്ര സഭയിലടക്കം കാശ്മീരിനെ സംബന്ധിച്ചുള്ള പ്രമേയങ്ങളില്‍ പിന്തുണ ഉറപ്പിക്കുവാനുമായിരുന്നു കാശ്മീര്‍ ഡസ്‌കിലൂടെ പാകിസ്ഥാന്റെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button