Latest NewsKeralaNews

എല്ലാവരേയും ചിരിപ്പിച്ച് കൊറോണ വൈറസ് വിഷയത്തില്‍ ചൈനയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ച യൂത്ത് ഫ്രണ്ട് നടപടി … എല്ലാ പ്രശ്‌നത്തിനു കാരണം ആ ചൈനയാണെന്ന് കണ്ടെത്തിയ സാജന്‍ തൊടുകയെ കണക്കിന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍

കൊറോണ വൈറസ് വിഷയത്തില്‍ ചൈനയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തയച്ച യൂത്ത് ഫ്രണ്ട് നടപടി … എല്ലാ പ്രശ്നത്തിനു കാരണം ആ ചൈനയാണെന്ന് കണ്ടെത്തിയ സാജന്‍ തൊടുകയെ കണക്കിന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. ‘ലോകമെമ്പാടും കൊറോണ വൈറസ് പടരുന്നതിനു പിന്നില്‍ ജനകീയ ചൈനയുടെ കുത്തിത്തിരിപ്പാണെന്ന് കണ്ടുപിടിച്ചതും കെറോണ കൊണ്ടുള്ള നഷ്ടം ചൈനീസ് ഗവണ്‍മെന്റില്‍ നിന്ന് ഈടാക്കണമെന്നു കാണിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് കൊടുത്തതും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജനാണ്. ചങ്കിലെ ചൈനയെ സ്നേഹിക്കുന്ന ഏതാനും കാപാലികന്മാര്‍ പ്രകോപിതരായി സാജനെ കഠിനമായി മര്‍ദ്ദിച്ചു എന്നാണ് ഒടുവില്‍ കേട്ട വാര്‍ത്ത എന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : കൊറോണ ചികിത്സാ ചെലവ് ചൈനയില്‍ നിന്ന് ഈടാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം)

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

‘തൊടുകയെ അറിയാമോ?
സാജന്‍ തൊടുകയെ അറിയാമോ??

പാലാ പൂവരണിയിലെ ഒരു അതിപുരാതന സുറിയാനി ക്രിസ്ത്യാനി കുടുംബാംഗവും നിലവില്‍ കേരള ഊത്ത് ഫ്രണ്ട് (ജോസ് മാണി) സംസ്ഥാന പ്രസിഡന്റുമാണ് സാജന്‍ തൊടുക.

ലോകമെമ്ബാടും കൊറോണ വൈറസ് പടരുന്നതിനു പിന്നില്‍ ജനകീയ ചൈനയുടെ കുത്തിത്തിരിപ്പാണെന്നു കണ്ടുപിടിച്ചതും കൊറോണ കൊണ്ടുള്ള നഷ്ടം ചൈനീസ് ഗവണ്‍മെന്റില്‍ നിന്ന് ഈടാക്കണമെന്നു കാണിച്ച് കേന്ദ്ര സര്‍ക്കാരിന് കത്ത് കൊടുത്തതും സാജനാണ്.

ചങ്കിലെ ചൈനയെ സ്നേഹിക്കുന്ന ഏതാനും കാപാലികന്മാര്‍ പ്രകോപിതരായി സാജനെ കഠിനമായി മര്‍ദ്ദിച്ചു എന്നാണ് ഒടുവില്‍ കേട്ട വാര്‍ത്ത.

കാര്‍ഷിക പ്രശ്‌നങ്ങള്‍ മാത്രമല്ല, വിദേശ നയവും ഊത്ത് ഫ്രണ്ടുകാര്‍ക്ക് വഴങ്ങുമെന്നു തെളിയിച്ച സാജന്‍ തൊടുകയ്ക്ക് അഭിവാദനങ്ങള്‍!

shortlink

Related Articles

Post Your Comments

Related Articles


Back to top button