Latest NewsNewsIndia

കൊറോണ ചികിത്സാ ചെലവ് ചൈനയില്‍ നിന്ന് ഈടാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം)

കോട്ടയം: ചൈനയുടെ കാര്യക്ഷമമല്ലാത്ത നടപടികള്‍ മൂലം ലോകം മുഴുവന്‍ ഭയാനകമായവിധം പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ചികിത്സയ്ക്കും ചെലവഴിക്കുന്ന മുഴുവന്‍ തുകയും ചൈനയില്‍ നിന്ന് ഈടാക്കണമെന്നു കേരള കോണ്‍ഗ്രസിന്റെ (മാണി ) യുവജനവിഭാഗമായ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക ആവശ്യപ്പെട്ടു.

ഹവായിലെ ലാബില്‍ പരീക്ഷണം നടത്തിയപ്പോള്‍ പുറത്തായ വൈറസ് ആണെന്നുള്ള ആരോപണം നിലനില്‍ക്കുകയും ഉറവിടം വെളിപ്പെടുത്താന്‍ മടിക്കുന്നതും സംശയാസ്പദമാണ്. ലോക ആരോഗ്യ സംഘടനയും യു.എന്നും മറ്റു അന്താരാഷ്ട്ര ഏജന്‍സികളും ഉടന്‍ ചൈനയ്ക്കെതിരെ അന്വേഷണം ആരംഭിക്കണം. ചൈനയുടെ ഇരുമ്പ് മറക്കുള്ളില്‍ നടക്കുന്നത് എന്തെന്ന് ലോകം അറിയുന്നില്ല. തായ്‌വാനിലും ഹോംകോങ്ങിലും നടക്കുന്ന വന്‍ ജനകീയ പ്രക്ഷോഭങ്ങളെ നേരിടാന്‍ ശ്രമിക്കുന്ന ചൈനയുടെ ഗൂഡപദ്ധതികള്‍ എന്തെന്ന് കണ്ടെത്തേണ്ടതുണ്ട്.

കൊറോണ വൈറസ് പ്രചരിക്കുന്നത് മൂലം രാജ്യാന്തര യാത്രകളും ടൂറിസവും ഇല്ലാതെയായിരിക്കുകയാണ്. ലോക വ്യാപക നഷ്ടമാണ് ചൈന വരുത്തി വച്ചിരിക്കുന്നത് എന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക ചൂണ്ടിക്കാട്ടി. ചൈനയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടും നഷ്ടപരിഹാരം ആവശ്യപ്പെട്ടും യൂത്ത്ഫ്രണ്ട് (എം) കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് സാജന്‍ തൊടുക പറഞ്ഞു.

shortlink

Post Your Comments


Back to top button