ഭോപ്പാല്‍: ബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ പൗരത്വ ഭേദഗതി നിയമ ത്തിനെതിരായ പ്രമേയം പാസാക്കി മധ്യപ്രദേശ് മന്ത്രിസഭ . ഇനി നിയമസഭയില്‍ പ്രമേയം പാസാക്കും. പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുണ്ട്. അതുകൊണ്ടാണ് മന്ത്രിസഭ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്നതെന്ന് ക്യാബിനറ്റ് മീറ്റിങ്ങിന് പിന്നാലെ നിയമമന്ത്രി പി സി ശര്‍മ്മ പറഞ്ഞു. പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രമേയത്തില്‍ വിശദീകരിക്കുന്നത്.
Post Your Comments