തിരുവനന്തപുരം: എസ്‍ഡിപിഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറുന്നുണ്ടെന്നും അവര്‍ പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റുപറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും മുരളീധരൻ വ്യക്തമാക്കി.
Read also: പ്രണയപ്പകയെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ ; പൊതുസമൂഹത്തിന്റെ കരുതൽ വേണമെന്ന് മുഖ്യമന്ത്രി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറുന്നുണ്ടെന്നും അവര്‍ പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ മറവില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റുപറച്ചില്‍ സ്വാഗതാര്‍ഹം തന്നെ. വൈകിയ വേളയിലെങ്കിലും മുഖ്യമന്ത്രി സത്യം തുറന്നുപറഞ്ഞല്ലോ. അതേസമയം, നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ ഏറ്റുപറച്ചില്‍ ഒരു കുറ്റസമ്മതമായി കരുതാനേ തരമുള്ളൂ. കാരണം ഈ നാട്ടിലെ സകലനീതിന്യായ സംവിധാനങ്ങളേയും സര്‍വ്വോപരി ഭരണഘടനയേയും വെല്ലുവിളിച്ചുകൊണ്ട് എസ്.ഡി.പി.ഐ. ഉള്‍പ്പെടെയുള്ളവര്‍ തെരുവില്‍ അഴിഞ്ഞാടിയപ്പോള്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പൊലീസും അവര്‍ക്ക് വായ്ത്താരി പാടുകയാണ് ചെയ്തത്. നാല് വോട്ട് പ്രതീക്ഷിച്ച് മൗനം ഭജിച്ച മുഖ്യമന്ത്രി കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാത്രമാണ് കുറ്റസമ്മതം നടത്താന്‍ തയ്യാറായത്. കുറ്റം ഏറ്റുപറഞ്ഞാല്‍ മാത്രം ആരും വിശുദ്ധരാകില്ല. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി ഉണ്ടാകണ്ടേ ? ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ത് നടപടി കൈക്കൊണ്ടു എന്ന് ജനങ്ങളോട് വ്യക്തമാക്കണം. ഇത്രയുംനാള്‍ തീവ്രവാദികള്‍ക്ക് വായ്ത്താരി പാടിയ തെറ്റിന് ജനങ്ങളോട് മാപ്പിരക്കണം.
Post Your Comments