KeralaLatest NewsNews

പ്രണയപ്പകയെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ ; പൊതുസമൂഹത്തിന്റെ കരുതൽ വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ ഒഴിവാക്കാന്‍ പൊതുസമൂഹത്തിന്റെ കരുതല്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികള്‍ക്കിടയിലെ വൈകാരിക വൈകല്യങ്ങള്‍, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവ തുടക്കത്തിലേ കണ്ടെത്താനും പ്രാഥമിക ഇടപെടലുകള്‍ നടത്താനും കഴിയണമെന്നും നിയമസഭയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. കുട്ടികള്‍ക്കിടയില്‍ സംഭവിക്കാനിടയുള്ള ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ചും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും മാതാപിതാക്കള്‍ക്ക് കൃത്യമായ അവബോധം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button