മുംബൈ:കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ചിലരുടെ സ്വപ്നമാകാമെന്നും എന്നാല്‍ അത് വെള്ളാന മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരെങ്കിലും കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്നുവെന്നതിന്റെ പേരില്‍ ഒരു വെള്ളാനയെ ചുമക്കേണ്ട കാര്യമില്ലെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
Read also: ടൂറിസ്റ്റ് ബസ്സുകളുടെ നിറംമാറ്റം അധിക സാമ്പത്തിക ബാധ്യത വരുത്തില്ല: ഗതാഗതമന്ത്രി
കേന്ദ്രസര്‍ക്കാര്‍ നിക്ഷേപകരെ മഹാരാഷ്ട്രയില്‍ നിന്ന് ഓടിക്കുകയാണ്. കേന്ദ്രത്തിന്റെ നയങ്ങളില്‍ സ്ഥിരതയില്ല. ജി.എസ്.ടി നടപ്പിലാക്കിയ ശേഷം അടിമുടി അനിശ്ചിതത്വമാണെന്നും ഉദ്ധവ് താക്കറെ പറയുകയുണ്ടായി. രാജ്യത്ത് വിഭവങ്ങള്‍ പരിമിതമാണ്. അവ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments