KeralaLatest NewsNews

അധ്യാപികയുടെ മരണം; രൂപശ്രീയെ കൊന്നത് മൃതദേഹം നഗ്നമാക്കി ക്രൂരമായി മുറിപ്പെടുത്തി, നിഷ്ഠൂര കൊലപാതകത്തിന്റെ കാരണമിങ്ങനെ

കാസര്‍കോട്: കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ അദ്യാപികയുടെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒരു സ്ത്രീയെ കൊലപ്പെടുത്തിയാല്‍ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകുമെന്നു പ്രതി വെങ്കിട്ടരമണ വിശ്വസിച്ചിരുന്നു. രൂപശ്രീയെ കൊന്നത് മൃതദേഹം നഗ്നമാക്കി ക്രൂരമായി മുറിപ്പെടുത്തിയാണ്.സംഭവമിങ്ങനെ,

ആദ്യശ്രമം രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍മുക്കി കൊലപ്പെടുത്താനായിരുന്നു. രക്ഷപെട്ടോടിയ രൂപശ്രീയെ പിടികൂടി വെള്ളം നിറച്ച ബക്കറ്റില്‍ മുക്കി മരണം ഉറപ്പാക്കി.വെള്ളം കുടിച്ചുള്ള മരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഉറപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.അപ്പോഴേക്കും ഹൊസങ്കടിയില്‍നിന്ന് വെങ്കിട്ടരമണയുടെ ഭാര്യയുടെ വിളിയെത്തി. വെങ്കിട്ടരമണയും നിരഞ്ജനും ചേര്‍ന്ന് രൂപശ്രീയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു. എന്നിട്ട് അതേ വഴി ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൂട്ടാനായി പോയി.

രൂപശ്രീയുടെ മൃതദേഹം ഒളിപ്പിച്ച കാറില്‍ ഭാര്യയേയും സുഹൃത്തിനെയും കൂട്ടി ഏറെ നേരം യാത്ര ചെയ്തു. വീട്ടിലെത്തി പിന്നീട് പൂജക്കെന്നു പറഞ്ഞ് മൃതദേഹം നശിപ്പിക്കാന്‍ പ്രതികള്‍ ഇറങ്ങുമ്പോള്‍ സമയം അഞ്ചുമണി. ഇതേസമയം രൂപശ്രീ ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. അഞ്ചുമണികഴിഞ്ഞിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.

സഹഅധ്യാപകരെ വിളിച്ചപ്പോള്‍ ഉച്ചകഴിഞ്ഞ് അവധിയെടുത്തു എന്ന മറുപടിയിലും സംശയം തോന്നി ബന്ധുക്കള്‍ക്ക്. രൂപശ്രീ ടീച്ചറുടെ സ്‌കൂട്ടര്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു.പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ടീച്ചറുടെ മകന്‍ ഉറപ്പിച്ചു പറഞ്ഞു വെങ്കിട്ടരമണ അറിയാതെ ഒന്നും നടക്കില്ലെന്ന്. അപ്പോഴും ടീച്ചര്‍ കൊല്ലപ്പെട്ട കാര്യം ആര്‍ക്കും ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. നാട്ടുകാരും വീട്ടുകാരും പരിസരങ്ങളിലെല്ലാം തിരച്ചില്‍ തുടങ്ങി.

വെങ്കിട്ടരമണ വീട്ടില്‍ ഇല്ലെന്നു തിരിച്ചറിഞ്ഞ ബന്ധുക്കള്‍ പൊലീസിനെ കൊണ്ട് വെങ്കിട്ടരമണയെ വിളിപ്പിച്ചു. ഉടന്‍ സ്റ്റേഷനിലെത്താമെന്ന് അറിയിച്ച വെങ്കിട്ട രമണ എത്താതിരുന്നിട്ടും പൊലീസുകാര്‍ക്കു സംശയം തോന്നിയില്ല.അതേസമയം കാറില്‍ ഒളിപ്പിച്ച രൂപശ്രീ ടീച്ചറുടെ മൃതദേഹവുമായി പ്രതിയും നിരഞ്ജനും ദേശീയപാതയിലൂടെ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ സമയം രാത്രി ഒന്‍പതു കഴിഞ്ഞു.

മംഗലാപുരം ലക്ഷ്യമാക്കി കുതിച്ച പ്രതികളുടെ ലക്ഷ്യം സുരക്ഷിതമായ ഒരു കടല്‍ത്തീരമായിരുന്നു. പക്ഷേ ആസൂത്രണങ്ങളെല്ലാം പാളി. പൊലീസ് സ്റ്റേഷനില്‍നിന്നും നാട്ടുകാരില്‍നിന്നും തുടരെ ഫോണ്‍ വിളികള്‍ എത്തിയതോടെ എത്രയും വേഗം മൃതദേഹം ഉപേക്ഷിക്കാനായി പിന്നീട് പ്രതികളുടെ ശ്രമം.

അങ്ങനെ പ്രതികള്‍ കാറില്‍ രൂപശ്രീ ടീച്ചറുടെ മൃതദേഹവുമായി നേത്രാവതി പുഴയുടെ തീരത്തെത്തി. കാറിന്റെ ഡിക്കിയില്‍നിന്ന് മൃതദേഹം പുറത്തെടുത്ത് എറിയുന്നത് ആളുകളുടെ ശ്രദ്ധയില്‍പെടുമെന്നു പ്രതികള്‍ക്കു മനസിലായതോടെ കാറുമായി വീണ്ടും ദേശീയപാതയിലെത്തി.സമയം പത്തുമണി കഴിഞ്ഞു. വെങ്കിട്ടരമണ കാര്‍ പിന്നീട് നേരെ വിട്ടത് മഞ്ചേശ്വരം കടപ്പുറത്തേക്ക്. മഞ്ചേശ്വരം കടപ്പുറത്ത് ആരുമില്ലാതിരുന്ന സ്ഥലം പ്രതികള്‍ കണ്ടെത്തി.

കാറില്‍ രക്തപ്പാടുകളോ മറ്റു തെളിവുകളോ ഒന്നുമുണ്ടായിരുന്നില്ല. കാറില്‍ വീട്ടിലെത്തിയതോടെ നാട്ടുകാരും രൂപശ്രീയുടെബന്ധുക്കളുമെല്ലാം വീട് വളഞ്ഞു. സ്റ്റേഷനിലെത്തിച്ച് വെങ്കിട്ടരമണയെ ചോദ്യം ചെയ്തു. എല്ലാ ചോദ്യങ്ങള്‍ക്കും വെങ്കിട്ടരമണയും നിരഞ്ജനും മറുപടി നല്‍കിയതോടെ ഇരുവരേയും വിട്ടയച്ചു. നേരെ പുലര്‍ന്നിട്ടും രൂപശ്രീ ടീച്ചര്‍ എവിടെ എന്നു മാത്രം ബന്ധുക്കള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. പകല്‍ വീണ്ടും തിരച്ചില്‍ തുടങ്ങി.

രാവിലെ കുമ്പള കടപ്പുറത്ത് ഒരു സ്ത്രീയുടെ മൃതദേഹം അടിഞ്ഞെന്ന വിവരം പടര്‍ന്നു. പൊലീസ് വിളിച്ചതനുസരിച്ച് വീട്ടുകാര്‍ സ്ഥലത്തെത്തി രൂപശ്രീയുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു. പൂര്‍ണനഗ്‌നമായിരുന്നു മൃതദേഹം. അതിക്രൂരമായ മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. മൃതദേഹത്തിനു മുടി ഉണ്ടായിരുന്നില്ല.

രൂപശ്രീ ടീച്ചറുടെ സഹപ്രവര്‍ത്തകനാണു കൊലപാതകിയായ വെങ്കിട്ടരമണ. വര്‍ഷങ്ങളായുള്ള ടീച്ചറുടെ സുഹൃത്ത്. രൂപശ്രീ ടീച്ചര്‍ തന്റെ സുഹൃദ്വലയത്തില്‍നിന്നു പുറത്തുപോകുന്നുവെന്ന ചിന്തയാണ് വെങ്കിട്ടരമണയെ ശത്രുവാക്കിയത്. സ്‌കൂളിലെ പ്രവര്‍ത്തനങ്ങളുമായി മറ്റ് അധ്യാപകര്‍ക്കൊപ്പം ടീച്ചര്‍ യാത്രചെയ്യുന്നതും വെങ്കിട്ടരമണയ്ക്കു സഹിച്ചില്ല. കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശത്ത് കര്‍ണാടകയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടായിരുന്നു വെങ്കിട്ടരമണയുടെ ജീവിതം. പൂജയും ആചാരങ്ങളും മുറപോലെ നടത്തി വന്ന വെങ്കിട്ടരമണ സ്‌കൂളിലെ ഡ്രോയിങ് അധ്യാപകനായിരുന്നു. ആറുവര്‍ഷത്തിനുമുകളില്‍ പരിചയമുണ്ട് രൂപശ്രീ ടീച്ചര്‍ക്കും വെങ്കിട്ടരമണയ്ക്കും തമ്മില്‍. ആ സൗഹൃദം അകന്നുപോകുമെന്ന ഭീതി കൊലപാതകത്തിലെത്തി.രൂപശ്രീ ടീച്ചറുടെ കൊലപാതകം വെളിച്ചത്തുവന്നതോടെ കൂടുതല്‍ ആരോപണങ്ങള്‍ക്കു നടുവിലാണ് വെങ്കിട്ടരമണ. പലമരണങ്ങളും അന്വേഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button