Latest NewsIndiaNews

കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : പ്രധാനപ്പെട്ട കേസുകളുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാമെന്ന സുപ്രീംകോടതി വിധിയുടെ ഭരണപരമായ വിഷയങ്ങള്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നു  കോടതി. ഭരണഘടനയുമായി ബന്ധപ്പെട്ടതും ദേശീയ പ്രധാന്യവുമുള്ള കേസുകളുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് 2018 ൽ ആണ് സുപ്രീംകോടതി വിധിച്ചത്.

 2018ലെ വിധി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സുപ്രീംകോടതി സെക്രട്ടറി ജനറലിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ അറിയിച്ചു.

ഇതേകാര്യം അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലും പറഞ്ഞു‘സുപ്രീംകോടതിയുടെ ഭരണപരമായ കാര്യങ്ങളിൽ അധികാരം ബെഞ്ചിനില്ല. അതു സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുള്ളതാണ്. ഈ വിഷയത്തിലും അദ്ദേഹം തീരുമാനമെടുക്കും ബെഞ്ച് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button