KeralaLatest News

ടിക്കറ്റ് വെച്ച് സ്‌കൂളില്‍ പാമ്പുകളുടെ പ്രദര്‍ശനം : പ്രദര്‍ശനം നടത്തിയ ആളും സഹായിയും ‘മുങ്ങി’

കോഴിക്കോട് : ടിക്കറ്റ് വെച്ച് സ്‌കൂളില്‍ പാമ്പുകളുടെ പ്രദര്‍ശനം , ആ്രളും സഹായിയും ‘മുങ്ങി’. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ടിക്കറ്റ് വച്ച് പ്രദര്‍ശനം നടത്താന്‍ കൊണ്ടുവന്ന പാമ്പുകളെയാണ് വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞ് പാമ്പുകളുമായി പ്രദര്‍ശനം നടത്തിയ ആളും സഹായിയും, പാമ്പുകളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. മലപ്പുറം സ്വദേശി ഷെഫീഖും സഹായിയുമാണ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രദര്‍ശനത്തിനായി പാമ്ബുകളെ എത്തിച്ചത്.

പ്രദര്‍ശനത്തിനായി കൊണ്ടുവന്ന 10 മൂര്‍ഖന്‍, പെരുമ്പാമ്പ്, അണലി, നീര്‍ക്കോലി, ചേര എന്നിവ അടക്കം 14 ഇഴ ജന്തുക്കളെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ നീതുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രദര്‍ശനം നടത്തുന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തി പാമ്ബുകളെ പിടികൂടിയത്. താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് പരിസരത്ത് സൂക്ഷിച്ച പാമ്ബുകളെ ഉള്‍വനത്തില്‍ തുറന്നു വിടുമെന്ന് അധികൃതര്‍ പറഞ്ഞു.

പ്രദര്‍ശനം നടത്തിയ ഭാരവാഹികളുടെ പേരിലും കേസെടുത്തിട്ടുണ്ട്. ബോധവത്കരണം നല്‍കുകയെന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇത് കുറ്റകരമെന്ന് അറിഞ്ഞില്ലെന്നുമാണ് സംഘാടകര്‍ വനം വകുപ്പ് അധികൃതര്‍ക്കു നല്‍കിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button